പാട്ടുപാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി,പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി

കെ ആര്‍ അനൂപ്

വെള്ളി, 15 മാര്‍ച്ച് 2024 (13:14 IST)
കോളേജ് ഡേംപരിപാടിക്ക് എത്തിയ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രിന്‍സിപ്പല്‍. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.ജാസി ഗിഫ്റ്റിനൊപ്പം കോറസ് ഒരു ഗായകന്‍ കൂടിയുണ്ടായിരുന്നു. ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രമേ പാടാന്‍ അനുവാദമുള്ളൂ എന്ന നിലപാട് പ്രിന്‍സിപ്പാള്‍ എടുത്തു. തുടര്‍ന്ന് മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് പരിപാടി അവതരിപ്പിക്കാതെ വേദി വിട്ടിറങ്ങി.
 
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. പുറത്തുനിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
 
പ്രിന്‍സിപ്പലിന്റെ നടപടി തന്നെ വേദനിപ്പിച്ചെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും കാലാകാരനെന്ന നിലയില്‍ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍