രാം ഗോപാൽ വർമയെ സാരിയിൽ മയക്കിയ മലയാളി സുന്ദരി തന്നെയാണോ ഇത്?, ചർച്ചയായി ശ്രീലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ

അഭിറാം മനോഹർ

വെള്ളി, 15 മാര്‍ച്ച് 2024 (12:09 IST)
Sreelakshmi Satheesh
ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ വൈറലായ മോഡല്‍ ശ്രീലക്ഷ്മി സതീഷ്(ആരാധ്യ ദേവി) ആദ്യം ചര്‍ച്ചയാകുന്നത് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ഒരൊറ്റ പോസ്റ്റിലായിരുന്നു. ശ്രീലക്ഷ്മിയുടെ സാരിയിലുള്ള ചിത്രം ഇഷ്ടപ്പെട്ട രാം ഗോപാല്‍ വര്‍മ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടുപിടിക്കാനായി ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയെ സംവിധായകന്‍ കണ്ടെത്തുന്നതും തന്റെ പുതിയ സിനിമയില്‍ ഭാഗമാക്കുന്നതും.
 

These are pics of Aaradhya Devi the girl from Kerala , who the team at Rgv Den discovered in a insta reel and signed her for their film SAAREE which is presently under production .. This is a photo shoot done by photographer Yeshwant #RGVsSAAREE https://t.co/3qyIv1arwE

— Ram Gopal Varma (@RGVzoomin) March 14, 2024
എന്നാല്‍ രാം ഗോപാല്‍ വര്‍മയുടെ കൂടെ എത്തിയതോടെ സാരിയില്‍ ശാലീന സുന്ദരിയായി തിളങ്ങിയിരുന്ന ശ്രീലക്ഷ്മി അടിമുടി മാറിയ മട്ടാണ്. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. പുതിയ സിനിമയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് താരം അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നത്. യശ്വന്ത് ഗൗഡ നിങ്ങളുടെ ഫോട്ടോഗ്രഫിയില്‍ ആരാധ്യ ദേവിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ട് ഞെട്ടി പോയി എന്നാണ് ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രാം ഗോപാല്‍ വര്‍മ എക്‌സില്‍ ട്വീറ്റ് ചെയ്തത്. രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം സാരി എന്ന സിനിമയാണ് ശ്രീലക്ഷ്മി ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറായ യശ്വന്ത് ഗൗഡയാണ് ശ്രീലക്ഷ്മിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍