ഞങ്ങളുടെ പ്ലാനെല്ലാം ചീറ്റിപ്പോയി, അവന്‍ സ്മാര്‍ട്ട് ആയിരുന്നു: പൃഥ്വിരാജിനെ കുറിച്ച് ഐശ്വര്യ റായ്

നിഹാരിക കെ എസ്
ഞായര്‍, 24 നവം‌ബര്‍ 2024 (09:50 IST)
മണിരത്‌നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിൽ പൃഥ്വിരാജ് ഐശ്വര്യ റായ്‌ക്കൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഐശ്വര്യ റായ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മണിരത്‌നത്തിന്റെ രാവണന്‍ സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് ഐശ്വര്യ റായ് പൃഥ്വിയെക്കുറിച്ച് സംസാരിച്ചത്. 
 
'പൃഥി വളരെ അഡോറബിള്‍ ആയിരുന്നു. സിനിമയുടെ ഷെഡ്യൂളിന്റെ തുടക്കത്തില്‍ ഞങ്ങളവനെ ടീസ് ചെയ്തു. കാരണം ക്യാമറയ്ക്ക് മുന്നില്‍ അവന്‍ കുറച്ച് റിസേര്‍വ്ഡ് ആയിരുന്നു. ആ സമയത്ത് ഒരാളെ ടീസ് ചെയ്യാനുള്ള അവസരം ആയി സിനിമയിലെ ടീം അത് കണ്ടു' എന്നാണ് ഐശ്വര്യ പറഞ്ഞത്. 
 
പക്ഷെ അവന്‍ സ്മാര്‍ട്ട് ആയിരുന്നു. വളരെ പെട്ടെന്ന് പൃഥി മാറി. കഥാപാത്രത്തിനായി കമ്മിറ്റ് ചെയ്തു. വളരെ കോണ്‍ഫിഡന്റ് ആയിരുന്നുവെന്നും ഐശ്വര്യ പറയുന്നു. രാവണില്‍ ഐശ്വര്യയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടുകയും ചെയ്തിരുന്നു. വിക്രം ആയിരുന്നു ചിത്രത്തിലെ നായകന്‍.  

അനുബന്ധ വാര്‍ത്തകള്‍

Next Article