വയനാട് ദുരന്ത ബാധിതര്‍ക്ക് എന്താവശ്യത്തിനും സഹായത്തിനും തയ്യാറാണെന്ന് നടി ശോഭന; ഫോണ്‍ നമ്പറും മെയില്‍ ഐഡിയും നല്‍കി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 ഓഗസ്റ്റ് 2024 (16:36 IST)
വയനാട് ദുരന്ത ബാധിതര്‍ക്ക് എന്താവശ്യത്തിനും സഹായത്തിനും തയ്യാറാണെന്ന് നടി ശോഭന പറഞ്ഞു. കൂടാതെ തന്റെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയും താരം നല്‍കി. വയനാട്ടിലെ ജനങ്ങള്‍ക്ക് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാന്‍ സാധിക്കുമോയെന്ന് നടി ചോദിച്ചു.

വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താനും ഒരു ചെറിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് അവിടത്തെ ജനങ്ങളും സര്‍ക്കാരും ആവശ്യപ്പെടുന്ന ഏതുതരത്തിലുള്ള സഹായം ചെയ്യാനും തയ്യാറാണെന്നും നടി അറിയിച്ചു.
 
നിരവധി പേരാണ് ശേഭനയെ അഭിനന്ദിച്ച് കമന്റുകളുമായെത്തിയത്. സിനിമ മേഖലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സംഭവാനകള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷവും മോഹന്‍ലാല്‍ 25 ലക്ഷവും സംഭാവനയായി നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article