സാമന്തയുടെ കൂടെ സിനിമാ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് വിജയ് ദേവരകൊണ്ട; വീഡിയോ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 9 മെയ് 2022 (14:59 IST)
വിജയ് ദേവരകൊണ്ടയും(Vijay Deverakonda) സാമന്തയും(Samantha) ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൂജ ചടങ്ങുകളോടെ ഹൈദരാബാദിൽ ഏപ്രിൽ അവസാനത്തോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത് .ശിവ നിർവാണ(Shiva Nirvana) സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി 'VD11' എന്നാണ് 
 പേര് നൽകിയിരിക്കുന്നത്. 
 
ഇപ്പോഴിതാ സിനിമ സെറ്റിൽ വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ആഘോഷിച്ച് സാമന്തയും അണിയറപ്രവർത്തകരും.VD 11 ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റും വീഡിയോയിൽ കാണാം.
ജയറാമും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.2023-ൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിനായി സംഗീതം ഒരുക്കും. മുരളി ജി ഛായാഗ്രഹണം നിർവഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍