Kajol: ദുർഗ്ഗ പൂജയ്ക്കിടെ നടി കജോൾ അതിക്രമം നേരിട്ടോ?; വൈറൽ വീഡിയോയുടെ സത്യാവസ്ഥ എന്ത്?

നിഹാരിക കെ.എസ്

വെള്ളി, 3 ഒക്‌ടോബര്‍ 2025 (11:19 IST)
ബോളിവുഡ് താരം കജോളിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ദുർഗ പൂജയ്ക്കിടെയുള്ള വീഡിയോ ആണിത്. പൂജയിൽ പങ്കെടുത്ത് മടങ്ങവെ കജോളിനെ ഒരാൾ തടഞ്ഞു നിർത്തുന്നത് വീഡിയോയിൽ കാണാം. നടിയെ ഇയാൾ കടന്നു പിടിച്ചുവെന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 
 
പടി ഇറങ്ങി വരുന്ന കജോളിന്റെ ദേഹത്ത് ഒരാൾ കൈ വെക്കുന്നതും അയാളുടെ പെട്ടന്നുള്ള ഇടപെടലിൽ കജോൾ ഞെട്ടുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയിലെ കജോളിന്റെ ഭാവം കൂടിയായപ്പോൾ സംഭവം വൈറലായി മാറുകയായിരുന്നു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള പ്രചാരണങ്ങൾക്ക് കാരണമായി. 
 
എന്നാൽ നടന്നത് മറ്റൊന്നാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ പൂർണരൂപവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ നിന്നും അടർത്തിയെടുത്ത ചെറിയ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. യഥാർത്ഥ വിഡിയോയിൽ പടിയിറങ്ങി വരുന്ന കജോളിനെ ഒരാൾ തടഞ്ഞു നിർത്തുകയാണ്. പെട്ടെന്നുണ്ടായ നീക്കത്തിൽ കജോൾ ഞെട്ടുന്നുണ്ടെങ്കിലും തന്നെ തടഞ്ഞത് ബന്ധുവാണെന്ന് മനസിലാകുന്നതോടെ കജോൾ അയാൾക്ക് അരികിലേക്ക് ചെല്ലുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍