സിനിമാ പ്രേമികളുടെ ഇഷ്ട സ്ഥലം, സൗത്ത് ഇന്ത്യയിലെ ആ സ്ഥലത്ത് ശരിക്കും പ്രേതബാധയുണ്ട്: കാജോൾ

നിഹാരിക കെ.എസ്

വെള്ളി, 20 ജൂണ്‍ 2025 (14:15 IST)
സംവിധായകരുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് ഹൈദരബാദ് രാമോജി ഫിലിം സിറ്റി. സിനിമകളിലൂടെ ഫെയ്മസ് ആയ ഇവിടേക്ക് ടൂറിസ്റ്റുകൾക്കും അനുവാദമുണ്ട്. അങ്ങനെയാണ് ഈ ഇടം സിനിമാപ്രേമികളുടെയും ഇഷ്ട ഇടമായി മാറിയത്. ഇപ്പോഴിതാ, ഹൈദരബാദ് രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്ന് ബോളിവുഡ് നടി കാജോൾ പറയുന്നു.
 
'മാ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടയിലാണ് കാജോൾ ഇക്കാര്യം പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോസിൽ ഒന്നാണ് ഹൈദരാബാദ് ഫിലിം സിറ്റി. താരത്തിന്റെ ഈ പ്രസ്താവനക്ക് എതിരെ ഒരുപാട് വിമർശനങ്ങളും ട്രോളും ലഭിക്കുന്നുണ്ട്. സിനിമ പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഏറ്റവും മോശം ടെക്‌നിക്ക് എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നെങ്കിലും പ്രേതങ്ങളുടെ സാന്നിധ്യം അറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാജോൾ. 
 
'എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് രാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്. അവിടെ ഷൂട്ടിന് പോയ സമയങ്ങളില്‍ എനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ നേരിട്ട് അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്,' കാജോൾ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍