'സോംബി എന്ന് എഴുതാന്‍ നാണമില്ലേ, സാധാരണ ത്രില്ലറാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്'; മോണ്‍സ്റ്റര്‍ സോംബി ചിത്രമാണെന്ന് പറഞ്ഞയാള്‍ക്ക് വൈശാഖിന്റെ മറുപടി

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (11:24 IST)
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മോണ്‍സ്റ്ററുമായി ബന്ധപ്പെട്ട ഒരു കമന്റിന് സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ വൈശാഖ് നല്‍കിയ മറുപടി വൈറലായിരിക്കുന്നത്. 
 
മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമായിരിക്കുമെന്ന് നേരത്തെ ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊരു സാധാരണ ത്രില്ലര്‍ ആണെന്നാണ് സംവിധായകന്‍ വൈശാഖ് പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ വന്ന് ഒരു ആരാധകന്‍ സോംബി എന്ന് കമന്റ് ചെയ്തപ്പോള്‍ അത് വൈശാഖിനെ ചൊടിപ്പിച്ചു. ഇതിനു വൈശാഖ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
' എന്റെ പേജില്‍ വന്ന് 'സോംബി' എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുന്‍പ് പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അത് വിജയിക്കുക തന്നെ ചെയ്യും' എന്നാണ് വൈശാഖിന്റെ മറുപടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article