ആ കുട്ടി വളര്‍ന്നു വലുതായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല:സുദേവ് നായര്‍

കെ ആര്‍ അനൂപ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (11:07 IST)
മോഹന്‍ലാലിന്റെ ത്രില്ലര്‍ മോണ്‍സ്റ്റര്‍ ഇന്നുമുതല്‍ തിയേറ്ററുകളില്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ച സന്തോഷത്തിലാണ് നടന്‍ സുദേവ് നായര്‍.
 
'ആ കുട്ടി വളര്‍ന്നു വലുതായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല, മോണ്‍സ്റ്റര്‍ നിങ്ങള്‍ എല്ലാവരും കാണുമെന്ന് പ്രതീക്ഷിക്കുന്നു'- സുദേവ് നായര്‍ കുറിച്ചു.
 
സുദേവ് നായരെ കൂടാതെ സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍