'ഹാപ്പി പിറന്നാള്‍ മച്ചാ', ബിബിന്‍ ജോര്‍ജിന് ആശംസകളുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍ !

കെ ആര്‍ അനൂപ്

തിങ്കള്‍, 29 മാര്‍ച്ച് 2021 (09:06 IST)
ഒരുമിച്ച് തുടങ്ങി സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും. തന്റെ ഉറ്റസുഹൃത്തായ ബിബിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് വിഷ്ണു. 'ഹാപ്പി പിറന്നാള്‍ മച്ചാ'- വിഷ്ണു കുറിച്ചു. ഇരുവരും സംവിധായകര്‍ ആകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.'ഞങ്ങള്‍ പുതിയൊരു ചുവടുവെക്കാന്‍ ഒരുങ്ങുകയാണെന്ന്' പറഞ്ഞുകൊണ്ട് അടുത്തിടെ വിഷ്ണു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ വരും.
 
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് എഴുതിയതാണ്.രണ്ട്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിഷ്ണു. 'തിരിമാലി' എന്ന ചിത്രമാണ് ബിബിന്‍ ജോര്‍ജിന്റെതായി ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍