'പത്ത് വർഷത്തെ തെറ്റായ വഴി': ആരാധകരെ ഷോക്കടിപ്പിച്ച് വിരാട് കോഹ്‌ലിയുടെ നിഗൂഢ പോസ്റ്റ്

നിഹാരിക കെ എസ്
വ്യാഴം, 21 നവം‌ബര്‍ 2024 (16:20 IST)
സെലിബ്രിറ്റി ദമ്പതികളിൽ ഒന്നാമതാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. പത്ത് വർഷമായി ഇവർ പ്രണയം ആരംഭിച്ചിട്ട്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. വിവാഹശേഷം അനുഷ്ക ശർമ്മ അഭിനയം നിർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കോഹ്ലി പങ്കുവെച്ച പോസ്റ്റ് വലിയ തെറ്റിദ്ധാരണയാണ് ഉണ്ടാക്കിയത്. അനുഷ്‌കയും വിരാടും പിരിയുന്നുവെന്ന തരത്തിലായിരുന്നു പോസ്റ്റ് പ്രചരിച്ചത്. 
 
മൂന്ന് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം എആർ റഹ്മാൻ തൻ്റെ ഭാര്യ സൈറ ബാനുവിൽ നിന്ന് വേര്പിരിയുകയാണെന്ന റിപ്പോർട്ടിനിടെയാണ് കോഹ്‌ലിയുടെ എക്സ് പോസ്റ്റ്. ഇതോടെ, വിരാടും ഡിവോഴ്‌സിനൊരുങ്ങുകയാണോ എന്നായി ആരാധകരുടെ ആശങ്ക.  'തിരിഞ്ഞ് നോക്കുമ്പോൾ, ഞങ്ങൾ എല്ലായ്പ്പോഴും അൽപ്പം വ്യത്യസ്തരാണ്' എന്ന് തുടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ എക്സ് പോസ്റ്റ്.
 
'തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങൾ എല്ലായ്പ്പോഴും അൽപ്പം വ്യത്യസ്തരാണ്. വർഷങ്ങളായി ഞങ്ങൾ മാറിയിട്ടുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും ഞങ്ങളുടെ രീതിയിൽ കാര്യങ്ങൾ ചെയ്തു. ചിലർ ഞങ്ങളെ ഭ്രാന്തൻ എന്ന് വിളിച്ചു; മറ്റുള്ള ചിലര്‍ക്കത് മനസ്സിലായില്ല. എന്നാൽ സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങളത് കാര്യമാക്കിയില്ല. ഞങ്ങൾ ശരിക്കും ആരാണെന്ന് കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു.
 
പത്തുവർഷത്തെ ഉയർച്ച താഴ്ചകൾ, മഹാമാരിക്ക് പോലും നമ്മെ കുലുക്കാനായില്ല. എന്തെങ്കിലുമുണ്ടെങ്കിൽ, അത് നമ്മെ ഓർമ്മിപ്പിച്ചു വ്യത്യസ്തരായിരിക്കുക എന്നതാണ് നമ്മുടെ ശക്തി. അങ്ങനെ പത്തുവർഷത്തെ നമ്മുടെ വഴി-തെറ്റായ വഴി. ഇവിടെ തെറ്റാണ്. അടുത്ത പത്തിലേക്ക് ഇതാ! തെറ്റായ, ശരിയായ തരത്തിലുള്ള മനുഷ്യന്....’’ എന്നാണ് കോഹ്ലി കുറിച്ചത്. കോഹ്‌ലിയുടെ ഫാഷൻ ബ്രാൻഡായ Wrogn 10 വർഷങ്ങള്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു ഈ പോസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article