പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിന് സന്തോഷമുള്ള കാര്യം, പ്രത്യേകിച്ച് ശോഭന കൂടിയാകുമ്പോൾ...: വിപിൻ മോഹൻ

നിഹാരിക കെ.എസ്

ബുധന്‍, 12 മാര്‍ച്ച് 2025 (10:40 IST)
പട്ടണ പ്രവേശം, നാടോടിക്കാറ്റ്, സന്ദേശം, പിൻഗാമി, ഒരു മറവത്തൂർ കനവ്, മയിൽപീലിക്കാവ്, പട്ടാഭിഷേകം തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച കലാകാരനാണ് വിപിൻ മോഹൻ. സംവിധായകൻ സത്യൻ അന്തിക്കാടിൻറെ മുപ്പതോളം സിനിമകൾക്ക് വിപിൻ മോഹൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായക കുപ്പായവും അണിഞ്ഞു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് സിനിമയായ നാടോടികാറ്റിനെ കുറിച്ചും മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നീ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള ഓർമകളും പങ്കുവെച്ചിരിക്കുകയാണ് വിപിൻ. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഛായാ​ഗ്രഹകൻ.
 
അന്നും ഇന്നും എന്നും മലയാള സിനിമയിലെ മികച്ച അഭിനേതാക്കാളാണ് മോഹൻലാലും ശ്രീനിവാസനുമെന്നും ഇരുവരും തമ്മിൽ നല്ല കോർഡിനേഷനാണെന്നും പലപ്പോഴും ഇരുവരുടെയും അഭിനയം കണ്ട് മതിമറന്ന് ചിരിച്ചിട്ടുണ്ടെന്നും വിപിൻ മോഹൻ പറയുന്നു. മോഹൻലാലെന്ന് പറയുന്നത് ഒരു കംപ്ലീറ്റ് ആക്ടറാണ്. അതുല്യ നടൻ. അദ്ദേഹത്തിന്റെ മുഴുവൻ അഭിനയവും ഷോട്ട് സമയത്തെ വരൂ എന്നും വിപിൻ പറയുന്നു.   
 
'ലാലിന് ദൈവം കൊടുത്ത അനു​ഗ്രഹമാണ് അത്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമെല്ലാം മോഹൻലാൽ തന്നെയാണ്. മോഹ​ൻലാലിന് അഭിനയമില്ല. ബിഹേവ് ചെയ്യുകയാണ്. ഇപ്പോഴത്തെ താരങ്ങൾ അങ്ങനെയാണോയെന്ന് എനിക്ക് അറിയില്ല. ഇമോഷൻസ് വളരെ കുറവാണ് ന്യൂ ജനറേഷന്. നാടോടിക്കാറ്റ് ക്ലൈമാക്സ് രം​ഗത്തിൽ ശോഭനയെ എടുക്കുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒരു പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭന കൂടിയാകുമ്പോൾ... ശോഭന ആ സമയത്ത് സിനിമയിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണ്. ഒരു പക്ഷെ ആ സമയത്ത് നടുവേദന ലാൽ മറന്നിട്ടുണ്ടാകും', വിപിൻ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍