'കണ്ണപ്പയിൽ ലാലേട്ടന്റെ ഇൻട്രോയിൽ തിയേറ്റർ കുലുങ്ങും' എന്ന് സ്റ്റീഫൻ ദേവസി; തള്ളലിന് അവസാനമില്ലേയെന്ന് ട്രോളർമാർ

നിഹാരിക കെ.എസ്

ചൊവ്വ, 11 മാര്‍ച്ച് 2025 (09:58 IST)
മോഹൻലാലിന്റെ തിയേറ്ററിൽ ദുരന്തമായി മാറിയ സിനിമകളിൽ ഒന്നാണ് ‘മലൈകോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രം പരാജയമായി. സിനിമയുടെ റിലീസിന് മുമ്പ് സഹസംവിധായകനായ ടിനു പാപ്പച്ചൻ ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങും എന്ന് പറഞ്ഞത് ആരാധകരിൽ ആവേശം നിറച്ചിരുന്നു.
 
എന്നാൽ സിനിമ എത്തിയതോടെ അത് ട്രോൾ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വീണ്ടും തിയേറ്റർ കുലുങ്ങും എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി. ‘കണ്ണപ്പ’ എന്ന സിനിമയിലെ മോഹൻലാലിന്റെ ഇൻട്രോ സീനിനെ കുറിച്ചാണ് സ്റ്റീഫൻ ദേവസി സംസാരിച്ചത്. ഇതും ട്രോളിന് കരണമായിരിക്കുകയാണ്.
 
‘കണ്ണപ്പയിൽ ലാലേട്ടന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങും’ എന്നാണ് സ്റ്റീഫൻ പറയുന്നത്. ഇതോടെ വാലിബൻ ഇറങ്ങുന്നതിന് മുമ്പ് ടിനു പാപ്പച്ചൻ പറഞ്ഞ വാക്കുകളുമായി കൂട്ടി വായിക്കുകയാണ് സോഷ്യൽ മീഡിയ. കുലുങ്ങൽ തള്ള് എന്ന രീതിയിലാണ് സോഷ്യൽ മീഡിയ സംഗീതജ്ഞന്റെ വാക്കുകൾ ചർച്ചയാക്കുന്നത്. അതേസമയം, സ്റ്റീഫൻ ദേവസിയും മണി ശർമ്മയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍