വിന്‍ ഡീസലിനെ കെട്ടിപ്പുണര്‍ന്ന് ദീപിക; ട്രിപ്പിള്‍ എക്‍സില്‍ ഇരുവരും ഒന്നിക്കുന്നു!

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2015 (11:27 IST)
ഹോളിവുഡിലെ ആക്ഷന്‍ഹീറോ വിന്‍ ഡീസലും ബോളിവുഡ് സുന്ദരി ദീപിക പദുകോണും ഒന്നിക്കുന്നതായി റിപ്പ്പോര്‍ട്ട്. xXx പരമ്പരയിലെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്ഷനും സ്‌റ്റൈയിലും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘സാന്‍ഡര്‍ കേജ് റിട്ടേണ്‍‌സ്’ എന്നാണെന്നാണ് സിനിമ ലോകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

പുതിയ ചിത്രത്തിന്റെ ഭാഗമായി വിന്‍ ഡീസലിനെ ആലിംഗനം ചെയ്‌തു നില്‍ക്കുന്ന ചിത്രം ദീപിക തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുതിയ വാര്‍ത്ത വൈറലായാത്. xXx പരമ്പരയിലെ പുതിയ ചിത്രത്തിന്റെ പോസ്‌റ്ററിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

അതേസമയം, ഹോളിവുഡിലും ബോളിവുഡിലും ചര്‍ച്ചാവിഷയമായ ഈ വാര്‍ത്തയോട് വിന്‍ ഡീസലും ദീപികയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ദീപികയുടെ മാനേജര്‍ ഈ കാര്യം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്ത ശരിയാണെങ്കിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന xXx പരമ്പരയിലെ പുതിയ ചിത്രത്തില്‍ ബോളിവുഡ് സുന്ദരിയെത്തും.