എംബുരാന് ശേഷം പൃഥ്വിരാജ് എത്തി; വിലായത്ത് ബുദ്ധ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (19:55 IST)
Vilayath Butha
ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഡിസംബര്‍ എട്ട് ഞായറാഴ്ച്ച ഇടുക്കി, ചെറുതോണിയില്‍ ആരംഭിച്ചു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിട യില്‍ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രം ബ്രേക്ക് ചെയ്തത്. അമ്പതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്. ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈഷെഡ്യൂളില്‍ ചിത്രീകരിക്കുന്നുണ്ടന്ന് നിര്‍മ്മാതാവ് സന്ധീപ് സേനല്‍ പറഞ്ഞു.
 
ഇതിനിടയില്‍ പൃഥ്വിരാജ് എംബുരാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് പ്രഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ ജോയിന്റ് ചെയ്തിരിക്കുന്നത്. ചെറുതോണിയിലും മറയൂരിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകള്‍ ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌ക്കരന്‍ മാഷും, ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുഡം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്.
രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെ യാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്‌ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ. അരുണാചലം,, രാജശീ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article