ദര്‍ശനയെ പരിചയപ്പെടുന്നത് ഒരു സംഗീത പരിപാടിക്കിടെ, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം വിവാഹം, പിന്നീട് പിരിഞ്ഞു; വിജയ് യേശുദാസിന്റെ ജീവിതം ഇങ്ങനെ

വെള്ളി, 31 മാര്‍ച്ച് 2023 (09:12 IST)
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള വിജയ് യേശുദാസിന് സംസ്ഥാന അവാര്‍ഡ് അടക്കം ലഭിച്ചിട്ടുണ്ട്. 1979 മാര്‍ച്ച് 23 നാണ് വിജയ് യേശുദാസിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 44 വയസ്സായി. 
 
വിജയ് യേശുദാസിന്റെ കുടുംബജീവിതം സിനിമാ കഥ പോലെയായിരുന്നു. ദര്‍ശനയായിരുന്നു വിജയ് യേശുദാസിന്റെ ജീവിതപങ്കാളി. 2002 ലെ വാലന്റൈന്‍സ് ഡേയില്‍ ദുബായില്‍ ഒരു സംഗീത പരിപാടി നടക്കുമ്പോഴാണ്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും അടുത്തു. ഇരുവരും പിന്നീട് നല്ല സുഹൃത്തുക്കളായി. 
 
അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ഒടുവിലാണ് വിജയ് ദര്‍ശനയെ വിവാഹം കഴിച്ചത്. വളരെ സന്തോഷത്തോടെ മുന്നോട്ടു പോകുകയായിരുന്നു കുടുംബജീവിതം. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ട്. 2022 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍