ഹൃദയം തകർന്ന് കജോൾ, കെട്ടിപ്പിച്ച് ആശ്വസിപ്പിച്ച് ഐശ്വര്യ റായ്; വൈറലായി ചിത്രം

Webdunia
ബുധന്‍, 29 മെയ് 2019 (14:00 IST)
ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ആക്ഷൻ കൊറിയോഗ്രഫറായിരുന്ന വീരു ദേവ്ഗണിന്റെ മരണവാർത്ത അറിഞ്ഞ് ഞെട്ടലിലാണ് ബി ടൌൺ. നടൻ അജയ് ദേവ്‌ഗണിന്റെ പിതാവാണ് വീരു. മെയ് 27ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 
 
വീരുവിന് അന്ത്യാഞ്ജലി അർപ്പിക്കാനും അവസാനമായി ഒരു നോക്ക് കാണുന്നതിനായും സിനിമ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിൽ നിന്നും നിരവധി പ്രമുഖരാണ് എത്തിയത്. അക്കൂട്ടത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമുണ്ടായിരുന്നു. 
 
ഭർതൃപിതാവിന്റെ നിര്യാണത്തിൽ ഹൃദയം തകർന്ന കജോൾ ഐശ്വര്യയെ കെട്ടിപ്പിച്ച് കരയുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കജോളിനെ ആശ്വസിപ്പിക്കുന്ന അഭിഷേകിനേയും ചിത്രത്തിൽ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article