പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വന്ദനം തിയറ്ററുകളില്‍ പരാജയപ്പെട്ടു; കാരണം ഇതാണ്

Webdunia
വ്യാഴം, 10 നവം‌ബര്‍ 2022 (14:33 IST)
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റുകളായി. ചിലത് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും പില്‍ക്കാലത്ത് ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളുമായി. അങ്ങനെയൊരു സിനിമയാണ് വന്ദനം. 
 
വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്‍ശന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ദുരന്ത ക്ലൈമാക്സാണ് തിരിച്ചടിയായതെന്ന് പ്രിയദര്‍ശന്‍ കരുതുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ ഇങ്ങനെയൊരു ട്രാജിക് എന്‍ഡ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. നായകനും നായികയും ഒന്നിക്കാത്ത അവസാനമാണ് വന്ദനത്തിലേത്. അത് പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. അതാകും വന്ദനം പരാജയപ്പെടാനുള്ള കാരണമെന്ന് പ്രിയന്‍ പറയുന്നു. 
 
'വന്ദനത്തില്‍ വലിയൊരു മിസ്റ്റേക്ക് പറ്റിയതാണ് അതിന്‍രെ ട്രാജിക്ക് എന്‍ഡ്. അത് പലര്‍ക്കും ദഹിക്കാതെ പോയി. ആ എന്‍ഡ് തെലുങ്കിലേക്ക് വന്നപ്പോള്‍ ഞാന്‍ നായകനേയും നായികയേയും ഒരുമിപ്പിച്ചു. വന്ദനത്തില്‍ നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായേനെ,' പ്രിയദര്‍ശന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article