സാഹസികതയുടെ പുത്തന്‍ പേര് സിപി സ്വതന്ത്രന്‍; ഉട്ടോപ്യയിലെ രാജാവ് ട്രെയിലര്‍

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (16:26 IST)
കമലിന്റെ മമ്മൂട്ടിച്ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി സി പി സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് കോക്രാങ്കര എന്ന ഗ്രാമവും അവിടുത്തെ കഥയുമാണ്. ജൂവല്‍ മേരിയാണ് ചിത്രത്തിലെ നായിക.ജോയ് മാത്യു,സുനില്‍ സുഖദ,സാജു നവോദയ,ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ടാകും. ആക്ഷേപ ഹാസ്യസ്വഭാവത്തിലാണ് ഈ ചിത്രം. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഉട്ടോപ്യയിലെ രാജാവ് ഓണത്തിനു തീയറ്ററുകളിൽ എത്തും.ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്‌ളേ ഹൗസ് ആണ് തിയറ്ററുകളിലെത്തിക്കുക.