'ജോജി' ഓര്‍മ്മകള്‍ ഉണ്ണിമായ പ്രസാദ്, ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

ശനി, 10 ഏപ്രില്‍ 2021 (09:03 IST)
ജോജി റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടി ഉണ്ണിമായ പ്രസാദ്. ബിന്‍സി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത ഉണ്ണിമായ 'ജോജി' കാണാനും ആരാധകരോട് അഭ്യര്‍ത്ഥിച്ചു. 
 
'ജോജിയിലെ മത്സ്യം മുറിക്കുന്ന വ്യായാമത്തിന്റെ സ്‌നേഹപൂര്‍വ്വമായ ഓര്‍മ്മ'- ഉണ്ണിമായ കുറിച്ചു.
 
ഗീതു മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
 
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച ഉണ്ണിമായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിഞ്ഞത്. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന്‍ മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍