ധ്രുവന് പകരക്കാരനാണോ താനെന്ന് ഇപ്പോഴും അറിയില്ല: മാമാങ്കത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

Webdunia
ബുധന്‍, 9 ജനുവരി 2019 (15:32 IST)
മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ നിന്നും യുവതാരം ധ്രുവന്‍ പുറത്താക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. പകരം ഉണ്ണി മുകുന്ദനെ തിരഞ്ഞെടുക്കുകയും ചെയ്തു. സംവിധായകന്‍ അറിയാതെയാണ് ധ്രുവന്‍ പുറത്താക്കപ്പെടുന്നത്. ഇത് സംവിധായകൻ സജീവ് പിള്ള തന്നെ സമ്മതിച്ച കാര്യമാണ്.  
 
എന്നാല്‍ ധ്രുവന്‍ ചെയ്ത കഥാപാത്രത്തിനായി തന്നെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ കാരണങ്ങള്‍ അറിയില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്. ധ്രുവനെ പുറത്താക്കുകയും അതിനു പകരമായാണ് തന്നെ തെരഞ്ഞെടുത്തതെന്നും വരുന്ന വാര്‍ത്തകളില്‍ കൂടുതലായി എന്തെങ്കിലും പറയാന്‍ ഇല്ലെന്നും ഉണ്ണി പറയുന്നു. 
 
'ഇതുവരെ എന്തൊക്കെ സംഭവിച്ചതൊന്നും എനിക്കറിയില്ല. ഒന്നര വര്‍ഷം മുമ്പ് മാനേജര്‍ തലത്തിലുള്ളവര്‍ എന്നെ സമീപിച്ചിരുന്നു.അന്നേ ഡേറ്റ് പ്രശ്നമായിരുന്നു. ഇപ്പോള്‍ അവര്‍ വീണ്ടും സമീപിച്ചു. സ്‌ക്രിപ്റ്റ് വായിച്ചു, കഥയും കഥാപാത്രവും ഇടഷ്ടപ്പെട്ടു. തുക സംബന്ധിച്ചും ധാരണയായി. മൂന്ന് മാസത്തേ ഡേറ്റും നല്‍കി. ഇന്നുവരെ എന്റെ അറവില്‍ സംവിധായകന്‍ സജിവ് പിള്ള തന്നെ'- ഒരു ഓൺലൈൻ മാധ്യമത്തോട് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത് ഇങ്ങനെയാണ്.
 
സാധാരണ എല്ലാ പടവും കമ്മിറ്റ് ചെയ്യുന്ന പോലെയാണ് ഈ ചിത്രത്തില്‍ എത്തിയതും. ധ്രുവനെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിരുന്നില്ല. പിന്നീട് ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് അത് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും എനിക്ക് അറിയില്ല, സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയണമെങ്കില്‍ നായകനായ മമ്മൂക്കയോട് തന്നെ ചോദിക്കണമെന്നും താരം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article