‘അദ്ദേഹത്തിന്റെ എനർജി അപാരം, ഡെഡിക്കേഷൻ സമ്മതിക്കണം’- മമ്മൂട്ടിയെ കുറിച്ച് വാചാലനായി ശ്യാം കൌശൽ

ഞായര്‍, 2 ഡിസം‌ബര്‍ 2018 (17:11 IST)
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പേരുകൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രമാണ് ഉണ്ട. 
 
കാസര്‍കോട് വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ബോളിവുഡിലെ ആക്ഷന്‍ കോറിയോഗ്രാഫറായ ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷന്‍ നിയന്ത്രിക്കുന്നത്. മണുക്കൂറുകളോളം നീളുന്ന ചിത്രീകരണത്തിനിടയിലെ മമ്മൂട്ടിയുടെ താല്‍പര്യത്തെക്കുറിച്ചും ഡെഡിക്കേഷനെക്കുറിച്ചുമൊക്കെ വാചാലനായിരിക്കുകയാണ് അദ്ദേഹം.
  
റിയല്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂര്‍ നീളുന്ന ഷൂട്ടില്‍ തുടക്കത്തിലെ അതേ എനര്‍ജി തന്നെ അവസാനം വരെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കൗശല്‍ പറയുന്നു.  
 
ഇതിനായി ശ്യാം ചിത്രത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു. ദംഗല്‍, ക്രിഷ്3, പദ്മാവത്, ധൂം3 തുടങ്ങിയ സിനിമകളുടെ ആക്ഷനൊരുക്കിയത് അദ്ദേഹമായിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയുമായി സഹകരിക്കുന്നത്. 2019 മേയ് പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍