തൃഷ വിവാഹിതയാകുന്നു; വിവാഹം ലാസ് വേഗാസിൽ വെച്ച്?

റെയ്‌നാ തോമസ്
ബുധന്‍, 22 ജനുവരി 2020 (11:58 IST)
തെന്നിന്ത്യൻ താര‌സുന്ദരി തൃഷയുടെ കല്യാണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഈയിടെ തന്റെ ഫാന്‍സിനൊപ്പം പങ്കെടുത്ത ഒരു പരിപാടിയിലാണ് താരം കല്യാണ സങ്കല്‍പ്പത്തെക്കുറിച്ച് മനസ്സുതുറന്നത്. അതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്.
 
തൃഷയുടെ വാക്കുകൾ ഇങ്ങനെ‌-
 
ലാസ് വേഗസില്‍ വെച്ച് കല്യാണം കഴിക്കണം എന്നത് എന്റെ സ്വപ്‌നമാണ്. അതിനായി കാത്തിരിക്കുന്നു'-തൃഷ പറഞ്ഞു. ആരാധകരിലൊരാള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന യൗവനത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ ഈ ചോദ്യം എത്ര കേട്ടാലും മതിയാകില്ല എന്നാണ് താരം പ്രതികരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article