ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എഫ്.ബി.ഐ ഏജന്റാവുന്ന അമേരിക്കന്‍ ടി.വി പരമ്പര ക്വാന്റികോയുടെ ട്രെയിലര്‍ പുറത്തുവന്നു. പരമ്പരയിലെ നായിക കഥാപാത്രമായ അലക്സ് പാരിഷ് എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 11നുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയൊരു ഭീകരാക്രമണത്തിന്റെ കഥയാണ് പരമ്പര പറയുന്നത്.