ദുല്‍ഖര്‍ സല്‍മാന്‍ ,നിത്യമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന മണിരത്‌നം ചിത്രം ഓ.കെ കണ്‍മണി ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.ആദ്യ ചിത്രമായ വായ്മൂടി പേശവും ബോക്സ് ഓഫീസില്‍ നിരാശപ്പെടുത്തിയിരുന്നു. തമിഴലും, തെലുങ്കിലും മലയാളത്തിലുമായിട്ടാണ് ഓകെ കണ്മണി എത്തുന്നത്. ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് .എ.ആര്‍ റഹ്മാനാണ്.