മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ വിജയ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രേസി ഗോപാലന്‍, തേജാഭായി എന്നീ ചിത്രങ്ങള്‍ ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫയര്‍മാന്‍. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന പ്രത്യേകതയും ഫയര്‍മാനുണ്ട്. ചിത്രത്തില്‍ നൈല ഉഷയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.