‘ചന്ദ്രേട്ടന്‍ എവിടെയാ‘- ട്രെയിലര്‍

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (19:44 IST)
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകകഥാപാത്രമായ ചന്ദ്രമോഹനെ അവതരിപ്പിക്കുന്നത് നടന്‍ ദിലീപാണ്. അനുശ്രീയും നമിതാ പ്രമോദുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ഷമ്മി തിലകന്‍, വിനോദ് ചെമ്പന്‍, വിനായകന്‍, വീണാ നായര്‍, കെ.പി.എസ്.സി. ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.