സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബജ്റംഗി ഭായ്ജാന്‍- ട്രെയിലര്‍

Webdunia
വെള്ളി, 29 മെയ് 2015 (11:44 IST)
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ബജ്റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സല്‍മാന്‍ ഖാന്‍ കരീന കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബജ്റംഗി എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്.പാകിസ്ഥാനില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടി ഇന്ത്യയില്‍ വഴിതെറ്റിയെത്തുന്നതും കുട്ടിയെ ബാജ്റംഗി തിരികെ വീട്ടിലെത്തിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.സല്‍മാഖാന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.