ഇന്ന് ജന്മദിനം, മമിത ബൈജുവിന്റെ പ്രായം എത്രയാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 22 ജൂണ്‍ 2024 (11:45 IST)
മമിത ബൈജു എന്ന പേര് മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. സൂപ്പര്‍ ശരണ്യയും പ്രണയവിലാസവും പിന്നിട്ട് പ്രേമലു വരെ എത്തി നില്‍ക്കുകയാണ് നടിയുടെ കരിയര്‍.2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരനിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടിയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?
 
2001 ജൂണ്‍ 22ന് ജനിച്ച നടിക്ക് 23 വയസ്സാണ് പ്രായം
 
മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നടിമാരുടെ ലിസ്റ്റ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരുന്ന മെയ് മാസത്തെ പട്ടികയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ മുന്നിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. യുവനടി മമിത ബൈജു പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം.പ്രേമലു എന്ന സിനിമയിലൂടെ മമിത ബൈജു ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന നടിയായി മാറുകയും ചെയ്തു.ബോക്സോഫീസില്‍ നിന്ന് 130 കോടിയിലേറെയാണ് നേടിയത്.എസ്എസ് രാജമൗലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നടിയെ അഭിനന്ദിച്ചിരുന്നു. ഇതോടെ നടിയുടെ താരം മൂല്യം ഉയര്‍ന്നു. മമിത പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article