'ബറോസ്' എന്തായി? പുതിയ വിവരങ്ങള്‍ കൈമാറി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഏപ്രില്‍ 2024 (11:05 IST)
Barroz
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് ഒരുങ്ങുകയാണ്. അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരുടെ മുന്നിലേക്ക് സിനിമയെ കുറിച്ചുള്ള ഒരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകന്‍ ടി.കെ രാജീവ്കുമാറാണ് പുതിയ വിവരം കൈമാറിയത്.
 
18-കാരന്‍ ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ലിഡിയനിന്റെ സ്റ്റുഡിയോ നിന്നുള്ള ചിത്രമാണ് ടി.കെ രാജീവ്കുമാര്‍ പങ്കുവെച്ചത്. മോഹന്‍ലാലിനെയും കാണാനായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by T K Rajeev Kumar (@tkrajeevkumar)

അമേരിക്കന്‍ റിയാലിറ്റി ഷോയായ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ലിഡിയന്‍ നാദസ്വരം.
 
2019 ഏപ്രില്‍ ആണ് സിനിമ പ്രഖ്യാപിച്ചത്. ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് നടന്നു. 170 ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
 
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ തുടങ്ങിയവരും ഈ 3 ഡി ചിത്രത്തിന്റെ ഭാഗമാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍