റിലീസ് ചെയ്തു എട്ടാം ദിവസം തുടരും കേരള കളക്ഷനില്‍ 50 കോടി തൊട്ടു. വിജയ് ചിത്രം ലിയോയെ മറികടന്ന് കേരള കളക്ഷനില്‍ അതിവേഗം 50 കോടി നേടുന്ന രണ്ടാമത്തെ ചിത്രമാകാന്‍ തുടരുമിന് സാധിച്ചു. മോഹന്‍ലാലിന്റെ തന്നെ എമ്പുരാന്‍ ആണ് അതിവേഗം കേരളത്തില്‍ നിന്ന് 50 കോടി നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്.