പ്രശസ്ത തെന്നിന്ത്യന്‍ നടി തൃഷ വിവാഹിതയാകുന്നു. നിര്‍മ്മാതാവ് വരുന്‍ മനിയനാണ് തൃഷയെ വിവാഹം കഴിക്കുന്നത്. നേരത്തെ ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തൃഷ നിഷേധിച്ചിരിന്നു.
എന്നാല്‍ വിവാഹം സംബന്ധിച്ച് വിവരങ്ങള്‍ തൃഷ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 23നാണ് വിവാഹനിശ്ചയമെന്നും വിവാഹതിയതി തീരുമാനിച്ചിട്ടില്ലെന്നും തൃഷ ട്വിറ്ററിലൂടെ അറിയിച്ചു.
റാഡിയന്‍സ് റിയാല്‍റ്റി ഡെവലപ്പേഴ്സ് ഇന്ത്യ ലിമിറ്റഡ്, സിനിമാനിര്‍മാണ കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍ മനിയന്‍.