ജോണി ആന്റണിയും ഷറഫുദ്ദീനും, ചിരിപ്പിക്കാന്‍ 'തോല്‍വി എഫ് സി', ടീസര്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (12:07 IST)
ഷറഫുദ്ദീനും ജോണി ആന്റണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ സിനിമയാണ് 'തോല്‍വി എഫ് സി'. സിനിമയുടെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്. മുഴുനീള കോമഡി ചിത്രം പ്രതീക്ഷിക്കാം. നാലുപേര് അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് 'തോല്‍വി എഫ് സി' സഞ്ചരിക്കുന്നത്.ജോണി ആന്റണി കുടുംബനാഥനായും ഷറഫുദ്ദീന്‍ കടയുടമയായും ജോര്‍ജ് കോര ഒരു ഫുട്‌ബോള്‍ ആരാധകനായി വേഷമിടുന്നു.
 
ജോണി ആന്റണി, ജോര്‍ജ് കോര, ആശ മഠത്തില്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്. 'മ്യാവൂ'സിനിമയിലൂടെ ശ്രദ്ധേയയായ മീനാക്ഷി രവീന്ദ്രനാണ് നായിക.
ശ്യാം പ്രകാശ് എംഎസ് ആണ് ഛായാ?ഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ് ?ഗാനങ്ങള്‍ ഒരുക്കുന്നത്.നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article