വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്; ഒരു വീഡിയോയ്ക്കും കമന്റിടില്ല, വിദ്യാര്‍ത്ഥികളോട് നടന്‍ സിദ്ധാര്‍ഥ്

കെ ആര്‍ അനൂപ്

ശനി, 2 മാര്‍ച്ച് 2024 (12:22 IST)
പരീക്ഷ കാലമാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍. പഠനത്തില്‍ നിന്ന് ശ്രദ്ധ മാറി സോഷ്യല്‍ മീഡിയ ട്രെന്റിന്റെ പുറകെ പോകാന്‍ പലരും മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നുണ്ട്. ഇഷ്ടതാരങ്ങള്‍ കമന്റ് ചെയ്താലേ പഠിക്കൂ എന്ന തരത്തിലുള്ള റീലുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ഇതോടെ സിനിമ താരങ്ങള്‍ക്ക് ആണ് പണികിട്ടിയത്.എന്നാല്‍ ഈ ട്രെന്‍ഡ് തികച്ചും വിഡ്ഢിത്തമാണെന്നാണ് നടന്‍ സിദ്ധാര്‍ഥ് പറയുന്നത്. 
 
പരീക്ഷയ്ക്ക് ജയിക്കണമെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്നും സിദ്ധാര്‍ഥ് പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ ആണ് സിദ്ധാര്‍ത്ഥിനെ ടാഗ് ചെയ്തുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ നടന്‍ ഒരു തീരുമാനം എടുക്കുകയും ചെയ്തു. എന്തുവന്നാലും താന്‍ കമന്റ് ചെയ്യില്ലെന്ന് നടന്‍ പറഞ്ഞു.
 
സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്.  നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍