സൂപ്പര്‍ ഹീറോ ആവാന്‍ പാര്‍വതിയില്ല, നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് നടി

കെ ആര്‍ അനൂപ്

ബുധന്‍, 13 ഡിസം‌ബര്‍ 2023 (10:22 IST)
നടി പാര്‍വതി തിരുവോത്ത് അടുത്തതായി ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.
 
ഇതുവരെയും ഒരു സൂപ്പര്‍ഹീറോ സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല എന്നാണ് പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നടി ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ഹീറോ ആകാന്‍ ഒരുങ്ങുന്നു എന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.ദുല്‍ഖറായിരിക്കും നിര്‍മാണം എന്നും കേട്ടിരുന്നു. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണ്.
 
പാര്‍വതി തിരുവോത്ത് നായികയായി എത്തുന്ന തങ്കലാനാണ് ഇനി വരാനിരിക്കുന്നത്.വിക്രമാണ് തങ്കലാനില്‍ നായകനായി എത്തുന്നത്.  ജനുവരി 26നാണ് റിലീസ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍