നയൻതാരയെ 'നയൻതാര' ആക്കിയത് ഞാൻ: വെളിപ്പെടുത്തലുമായി ഷീല

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (13:00 IST)
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് ഇന്ന് നയൻതാര. മലയാളത്തിൽനിന്നും തമിഴിലേക്കും പിന്നീട് തെന്നിന്ത്യ ഒട്ടാകെയും സ്വന്തം ഇടം കണ്ടെത്തിയ താരം. മലയാള സിനിമയിൽ ആദ്യം എത്തുമ്പോൾ താരത്തിന്റെ പേര് നയൻതാര എന്നായിരുന്നില്ല. താരത്തിന് നയൻതാര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയണ് ഇപ്പോൾ നടി ഷീല.
 
സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് താരത്തിന് നയൻതാര എന്ന് പേരിടുന്നത്. ആ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ എന്ന് ആദ്യം കണ്ടപ്പോഴെ മനസിൽ ഓർത്തു. നന്നായി അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്കുണ്ടായിരുന്നു. നായികയുടെ പേര് മാറ്റാൻ പോവുകയണ് എന്ന് സത്യൻ അന്തിക്കാടാണ് പറഞ്ഞത്. 
 
അങ്ങനെ കുറേ പേരുകളുമയി എന്റെയും ജയറാമിന്റെയും അടുത്തുവന്നു. ഞങ്ങളാണ് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്. നയ‌ൻതാര എന്നാൽ നക്ഷത്രമല്ലേ. ഏല്ലാ ഭാഷക്കും ചേരുന്ന പേരുമാണ്. ഹിന്ദിയിലേക്കെല്ലാം പോകുമ്പോൾ ഈ പേര് ഏറെ ഗുണകരമായിരിക്കും എന്ന് അന്ന് ഞങ്ങൾ പറഞ്ഞിരുന്നു ഷീല പറഞ്ഞു. ഡയാന മറിയം കുരിയൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. 

അനുബന്ധ വാര്‍ത്തകള്‍

Next Article