റിലീസ് മുമ്പേ 'വേട്ടൈയന്‍' ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുപോയി

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂണ്‍ 2024 (09:32 IST)
രജനികാന്തിന്റെ ഇനി വരാനിരിക്കുന്ന സിനിമയാണ് വേട്ടൈയന്‍. ടി ജെ ഝാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്കുണ്ട്.ജയ് ഭീമിന്റെ സംവിധായകനാണ് ടി ജെ ജ്ഞാവേല്‍. ഒരു അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
 
സിനിമയുടെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുപോയി.
 ആമസോണ്‍ പ്രൈം വീഡിയോസാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒടുവില്‍ റിലീസായ രജനികാന്ത് സിനിമകളില്‍ ഏറ്റവും വലിയ തുകയ്ക്ക് ഒടിടി അവകാശം വിറ്റുപോയ ചിത്രം കൂടിയാണിത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ഒടിടി റിലീസ് നടക്കും.
 
 ടി ജെ ജ്ഞാവേലിന്റെ ജയ് ഭീം നേരിട്ട് ആമസോണ്‍ വഴി ഒടിടി റിലീസ് ചെയ്തത്.
 
ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ജോലികള്‍ രജനികാന്ത് പൂര്‍ത്തിയാക്കി എന്നാണ് വിവരം.സിനിമയില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുന്നത്.ഫഹദും മഞ്ജു വാര്യരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
അമിതാഭ് ബച്ചന്‍, തെലുങ്ക് താരം റാണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് സിനിമ പറയുന്നത്.
 
 അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. ലൈക്ക പ്രൊഡക്ഷനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 
 
 
   
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article