Ullozhukku Trailer: ലേഡി സൂപ്പര്‍സ്റ്റാറുകളായ ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ഉള്ളൊഴുക്ക് സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അതിസങ്കീര്‍ണവും വൈകാരികവുമായ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉര്‍വശിയുടേയും പാര്‍വതിയുടേയും പ്രകടനം തന്നെയാണ് ട്രെയ്‌ലറിലെ ശ്രദ്ധാകേന്ദ്രം.
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം. 'കറി ആന്‍ഡ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്റ്റോ ടോമി.
ജൂണ്‍ 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.