എത്ര കണ്ടാലും മതിവരാത്ത സിനിമകൾ മലയാളത്തിൽ ധാരാളമുണ്ട്. ഏറ്റവും കൂടുതൽ തവണ കണ്ട, അല്ലെങ്കിൽ രണ്ടാമതും കാണാൻ തോന്നുന്ന നിരവധി ചിത്രങ്ങളാണ് മഹാനടന്മാരും സംവിധായകരും നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അത്തരത്തിൽ മരിയ്ക്കും മുൻപ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അവിശ്വസനീയ 5 ചിത്രങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അതിൽ കോമഡിയും റൊമാൻസും സെന്റിമെൻസും ഒക്കെയുണ്ട്.
ഷാഫി സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് കല്യാണരാമൻ. 2002-ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റുമായിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ഉരുത്തിരിഞ്ഞ ചിത്രം രണ്ട് തവണയിൽ കൂടുതൽ കാണാനുള്ളതുണ്ട്.
ദാസന്റേയും വിജയന്റേയും കഥ പറഞ്ഞ നാടോടിക്കാറ്റ് എത്ര വട്ടം കണ്ടാലും മതിവരാത്ത ചിത്രമാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദാസനായി മോഹൻലാലും വിജയനായി ശ്രീനിവാസനുമാണ് തിളങ്ങിയത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി.
കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പിന്നീട് പുറത്തിറങ്ങി.