ഒടുവില്‍ ധ്രുവ് വിക്രം-മാരി സില്‍വരാജ് ചിത്രത്തിന് പേരായി! ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 6 മെയ് 2024 (12:14 IST)
BISON
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ധ്രുവ് വിക്രം സിനിമയ്ക്ക് പേരായി. 2022ല്‍ ആയിരുന്നു സിനിമ പ്രഖ്യാപിച്ചതെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
 
ഇപ്പോഴിതാ, ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി, ചിത്രത്തിന് 'ബൈസണ്‍' എന്ന് പേരിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhruv (@dhruv.vikram)

ഒരു കബഡി കളിക്കാരനായി ധ്രുവ് വിക്രം വേഷമിടുന്നു.കായികതാരമെന്ന നിലയിലുള്ള തന്റെ റോളിന് ആവശ്യമായുള്ള ശരീരഘടനയില്‍ എത്തുവാനായി നടന്‍ നീണ്ടകാലത്തെ പരിശീലനത്തില്‍ ആയിരുന്നു. ഒരു പ്രശസ്ത കബഡി താരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് പറയുന്നത്.
 
 നിവാസ് കെ പ്രസന്ന സംഗീതം നിര്‍വഹിക്കുന്നു, ഛായാഗ്രഹണം എഴില്‍ അരസു നിര്‍വ്വഹിക്കുന്നു.
 
 
 .
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article