'ആവേശം' 150 കോടി നേടുമോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മെയ് 2024 (09:18 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം'
 ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.ഇരുപത്തിനാലാം ദിവസം എത്ര കളക്ഷന്‍ നേടിയെന്ന് അറിയാമോ?
 
 ഇരുപത്തിനാലാം ദിവസം മാത്രം 1.80 കോടി രൂപ നേടി. ഇന്ത്യയിലെ കളക്ഷന്‍ 77.20 കോടി സ്വന്തമാക്കി.മെയ് 4 ശനിയാഴ്ച 43.60% ഒക്യുപന്‍സി സിനിമ നേടി.
 പ്രഭാത ഷോകളില്‍ 25.40% ഒക്യുപെന്‍സി രേഖപ്പെടുത്തി.ആഫ്റ്റര്‍ ന്യൂണ്‍, ഈവനിംഗ്, നൈറ്റ് ഷോകളില്‍ യഥാക്രമം 42.54%, 48.11%, 58.35% എന്നിങ്ങനെയാണ് നേടിയത്.
 
 ആദ്യ 24 ദിവസത്തെ വിദേശ കളക്ഷന്‍ 52 കോടി രൂപയാണ്. ഇന്ത്യയിലെ ഗ്രോസ് കളക്ഷനില്‍ 89.80 കോടി രൂപയും ലോകമെമ്പാടുമുള്ള കളക്ഷന്‍ 141.80 കോടി നേടി.
ജിത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍