പാപ്പായെ സ്വന്തം മകളായി കണ്ടു, അമുദവൻ എന്ന അച്ഛനാകാൻ അതിൽ കൂടുതലൊന്നും വേണ്ട: മമ്മൂട്ടി

Webdunia
വ്യാഴം, 31 ജനുവരി 2019 (11:13 IST)
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരൻപ് റിലീസിന് തയ്യാറെടുക്കുകയാണ്. നാളെയാണ് ചിത്രം റിലീസ് ചെയ്യുക. ഇതിനിടെ എങ്ങനെയാണ് അമുദവനായി മാറിയതെന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്ന പരിപാടിയിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
 
‘എനിക്കിങ്ങനെ ഒരു മോളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു. ഈ ഒരു ചിന്ത എന്റെ മനസ്സിലേക്ക് കടന്ന് വന്നപ്പോഴാണ് ഈ കഥാപാത്രം എനിക്ക് എളുപ്പമായതും ഒട്ടും ഭയം കൂടാതെ അഭിനയിക്കാൻ കഴിഞ്ഞതും. അല്ലാതെ എനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല’.
 
'ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണ്'- എന്നും മമ്മൂട്ടി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article