ഷൈൻ ടോം ചാക്കോ കാമുകിയെ വഞ്ചിച്ചു, മറ്റൊരു പെൺകുട്ടിയുമായി പ്രണയം? പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് തനൂജ

നിഹാരിക കെ എസ്
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (17:14 IST)
നടന്‍ ഷൈന്‍ ടോം ചാക്കോയും തനൂജയും പ്രണയത്തിലായതും ബ്രേക്ക് അപ്പ് ആയതുമെല്ലാം വളരെ പെട്ടന്നായിരുന്നു. പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ എല്ലാം കൂടെ കൊണ്ടുവന്ന്, ഷൈന്‍ ടോം ചാക്കോ തന്നെയാണ് തനൂജയെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. 'ഇത് എന്റെ പെണ്ണാണ്' എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയായിരുന്നു ഇതിന്റെ തുടക്കം. അധികം വൈകാതെ ഇവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാൽ, ആരാധകരെ ഞെട്ടിച്ച് വളരെ പെട്ടന്ന് തന്നെ ഇവർ വേർപിരിയൽ വാർത്തയും പങ്കുവെച്ചു.
 
ബ്രേക്കപ്പിന്റെ കാരണം വ്യക്തമായി ഇരുവരും തുറന്ന് പറഞ്ഞില്ല എങ്കിലും, പലപ്പോഴും തനൂജ അതിനെ കുറിച്ചുള്ള ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ പങ്കുവച്ച പോസ്റ്റില്‍, ഷൈന്‍ ടോം ചാക്കോയ്ക്ക് മറ്റൊരു പ്രണയ ബന്ധമുണ്ടായിരുന്നു എന്നാണ് തനൂജ സൂചിപ്പിയ്ക്കുന്നത്.
 
'ബ്രേക്കപ്പിന്റെ കാരണം' എന്ന ക്യാപ്ഷനോടെ സ്പാനിഷ് മസാല എന്ന ദിലീപ് ചിത്രത്തിലെ ഒരു പാട്ടിന്റെ നാല് വരിയാണ് തനൂജ പറയുന്നത്. 'ചെല്ല ചെറുവരികള്‍ കവിയെ മോഹിച്ചു... കവിയോ കവിതയ്ക്കുള്ളില്‍ മറ്റൊരു പ്രണയം സൂക്ഷിച്ചു.. കൈതപ്പൂമൊട്ടോ നദിയെ സ്‌നേഹിച്ചു... ഒഴികിപ്പോകും നദിയോ നീലക്കടലെ പ്രാപിച്ചു..' എന്നാണ് വരികള്‍. ഇതോടെയാണ് ഷൈൻ തനൂജയെ വഞ്ചിക്കുകയായിരുന്നുവെന്നും ഷൈന് മറ്റൊരു പ്രണയം ഉണ്ടായതിനെ തുടർന്നാണ് പിരിഞ്ഞതെന്നുമുള്ള വാർത്ത പ്രചരിച്ചത്.
 
മറ്റു ചില പോസ്റ്റുകളില്‍ ബ്രേക്കപ്പിന് ശേഷം താന്‍ ആശുപത്രിയില്‍ ആയതിനെ കുറിച്ചൊക്കെ തനൂജ പറയുന്നു. 'പ്രണയിക്കുന്ന സമയത്ത് അദ്ദേഹത്തെ ഞാന്‍ മാറ്റും എന്ന് തനൂജ പറഞ്ഞിരുന്നു, പക്ഷേ അദ്ദേഹം എന്നെ മാറ്റി ആശുപത്രിയില്‍ എത്തിച്ചു എന്നാണ് ഒരു പോസ്റ്റ്. ഷൈന്‍ ടോമിനെ കണ്ടുമുട്ടും വരെ ചിരിച്ചും കളിച്ചും സ്വയം സ്‌നേഹിച്ചും നടന്നിരുന്ന താന്‍, കണ്ടുമുട്ടിയതിന് ശേഷം കരച്ചിലും സങ്കടങ്ങളുമായി മാറി എന്നാണ് വേറൊരു പോസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article