അടുത്ത ടാറ്റൂ ഭർത്താവിന് കാണാൻ വേണ്ടി മാത്രം: സ്വാതി റെഡ്ഡി

Webdunia
വെള്ളി, 4 ജനുവരി 2019 (11:42 IST)
വിവാഹ ശേഷം സ്വാതി റെഡ്ഡി തിരക്കിലാണ്. എങ്കിലും താരം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ കൈവിരലിലെ ടാറ്റൂവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ സ്വാതി രസകരമായ മറുപടിയാണ് പറഞ്ഞത്.
 
ആ ടാറ്റൂ ആ നിമിഷത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാല്‍ അത് തന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും പറഞ്ഞു.
 
അതേസമയം, സിനിമയില്‍ എത്തിയ കാലത്ത് തന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് തന്നെ വേദനിപ്പിച്ചെന്നും അതില്‍ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാര്‍ത്ത കൊടുത്തത് വേദനിപ്പിച്ചെന്നും സ്വാതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article