ശക്തമായ സ്‌ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മിടുക്കിയാണ് ബോളിവുഡ് താരമാണ് കൽക്കി കോച്ച്‌ലിൻ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം വളരെ ബോൾഡാണ്. പറയാനുള്ള എവിടെ വേണമെങ്കിലും പറയുന്ന സ്വഭാവക്കാരി. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ പുരുഷന്മാർ സ്‌ത്രീകൾക്ക് നേരെ നടത്തുന്ന ആധിപത്യത്തെക്കുറിച്ച് തുറന്നടിക്കുകയാണ് താരം.
സ്ത്രീകൾക്ക് നേരെയുളള ലൈംഗിക ചൂഷണം ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കരുതെന്നും ഇവർ പറഞ്ഞു. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുളള കയ്യേറ്റങ്ങൾ അവസാനിക്കണമെങ്കിൽ ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്നും കൽക്കി പറഞ്ഞു.
ലൈംഗികത അശുദ്ധമാണ് അല്ലെങ്കിൽ വിശുദ്ധമാണ് എന്നുളള ചിന്താഗതിയാണ് സ്‌ത്രീകളിൽ ആദ്യം മാറേണ്ടത്. പെൺകുട്ടികൾ ഭർത്താവിന് സമ്മാനമായി നൽകേണ്ട ഒന്നല്ല കന്യകാത്വം. അത് നിധിപോലെ കാത്ത്സൂക്ഷിക്കേണ്ട കാര്യവുമില്ല.
അശുദ്ധമായതെന്ന മേൽവിലാസം നൽകി കഴിഞ്ഞാൽ അത് ചെയ്യാനുളള പ്രലോഭനമുണ്ടാകുകയാണ് ചെയ്യുക. എന്തെങ്കിലും ഒന്നിന് വിശുദ്ധി എന്ന ടാഗ് ലൈൻ നൽകിയാൽ അത് ചെയ്യാനായി ധൈര്യം കിട്ടുകയും ചെയ്യുന്നു. കൽക്കി പറഞ്ഞു. സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തെ കുറിച്ചും അതിമായി ബന്ധപ്പെട്ട കാര്യങ്ങളും തുറന്നു സംസാരിക്കണം.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മടിക്കരുത്. സ‌്ത്രീയും പുരുഷനും ലൈംഗികപരമായും ശക്തീകരിക്കപ്പെടണമെന്നും കൽക്കി അഭിമുഖത്തിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുളള ലൈംഗിത ചൂഷണങ്ങൾ ഒരു കാരണവശാലും വകവെച്ച് കൊടുക്കരുതെന്നും താരം തുറന്നടിച്ചു.