തമിഴ് സിനിമാലോകം അടക്കിവാഴുന്ന സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. കുഞ്ഞുനാള് മുതലേ സിനിമയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഈ ചേട്ടനും അനിയനും. ഇരുവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അങ്ങനെയൊരു അപൂര്‍വ ചിത്രമാണിത്. എന്നാല്‍, ഈ ചിത്രത്തില്‍ സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പം ഇരുവരുടെയും പ്രിയപ്പെട്ട സഹോദരിയും ഉണ്ട്.
സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ് സൂര്യയുടെയും കാര്‍ത്തിയുടെയും സഹോദരിയായ ബ്രിന്ദയും. ഗൗതം കാര്‍ത്തിക് ചിത്രം ചന്ദ്രമൗലിയില്‍ ഗാനം ആലപിച്ചായിരുന്നു ബ്രിന്ദ സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്. സൂര്യയ്ക്കും കാര്‍ത്തിക്കും കുഞ്ഞുപെങ്ങളാണ് ബ്രിന്ദ.
ചേട്ടന് സൂര്യയാണ് ഈ ചിത്രത്തില്‍ നടുക്ക് ഇരിക്കുന്നത്. സൂര്യയുടെ വലത് ഭാഗത്ത് ബ്രിന്ദയും ഇടത് ഭാഗത്ത് കാര്‍ത്തിയും ഇരിക്കുന്നു.