2024ലെ ആദ്യത്തെ സർപ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാം ഹനുമാൻ എന്ന തെലുങ്ക് സിനിമയെ.താരപരിവേഷം ഇല്ലാതെ എത്തിയ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വലിയ സ്വീകാര്യത ലഭിച്ചു. മികച്ച കളക്ഷൻ സ്വന്തമാക്കാനായി.പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്തത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരം ഉൾപ്പെടെയുള്ള സിനിമകൾക്കൊപ്പം മത്സരിച്ചാണ് ഹനു മാൻ ഈ നേട്ടം സ്വന്തമാക്കിയത്.
ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.തേജ സജ്ജ നായകനായെത്തിയ ഈ ചിത്രം ഇത്രയും വലിയ വിജയം നേടിയത് തെലുങ്ക് സിനിമ ലോകത്തെ അമ്പരപ്പിച്ചിരുന്നു. വൻ വിജയത്തിന് പിന്നാലെ ഇന്നലെ അണിയറക്കാർ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.ജയ് ഹനുമാൻ എന്നാണ് സീക്വലിൻറെ പേര്. ഇപ്പോഴിതാ ഇതിലെ നായകനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. രണ്ടാം ഭാഗത്തിലും തേജ സജ്ജ അവതരിപ്പിച്ച ഹനുമന്തു എന്ന കഥാപാത്രം ഉണ്ടാകുമെങ്കിലും ഒരു സൂപ്പർ താരം കൂടി പുതിയ ചിത്രത്തിൽ എത്തുന്നുണ്ട്.