വരുന്നു വമ്പന്‍ ചിത്രം, രണ്ടു ഭാഷകളിലായി സൂര്യ നായകനായി എത്തുന്ന സിനിമ, ആരാധകര്‍ ആവേശത്തില്‍

കെ ആര്‍ അനൂപ്
ശനി, 23 സെപ്‌റ്റംബര്‍ 2023 (07:23 IST)
തമിഴകത്തിന് പുറമേ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് സൂര്യ. അതുകൊണ്ടുതന്നെ നടന്റെ പുതിയ സിനിമകളെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പോലും മലയാളി പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. സൂര്യ നായകനായി എത്തുന്ന ഒരു വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഭാഷകളായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്ക് സിനിമയിലെ ഹിറ്റ് മേക്കര്‍ സംവിധായകനാണ്.
 
തെലുങ്ക് സിനിമയിലെ ഹിറ്റ് മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായികനായി സൂര്യ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലും ആയാണ് ചിത്രം ഒരുങ്ങുന്നത്.
 
സൂര്യയുടെ ആരാധകര്‍ക്ക് കാത്തിരിക്കുന്ന കങ്കുവ ഒരുങ്ങുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമ പ്രതീക്ഷിച്ചതിനും അപ്പുറം വന്നിട്ടുള്ള ചിത്രമാണെന്ന് സൂര്യ അടുത്തിടെ പറഞ്ഞിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article