സുരേഷ് ഗോപിയുടെ ഫാന്‍റസി ത്രില്ലര്‍ രുദ്ര സിംഹാസനത്തിന്‍റെ ആദ്യടീസര്‍ പുറത്തിറങ്ങി. ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ വേറിട്ടഗെറ്റപ്പിലാണ് താരം എത്തുന്നത്. മനസ്സ് പറയുന്ന വഴിയേ സഞ്ചരിക്കുന്ന രുദ്രസിംഹന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനന്തഭദ്രത്തിന് ശേഷം സുനില്‍ പരമേശ്വരന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്.