പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാൻ തിയേറ്ററിൽ വിധി കാത്ത് ആദ്യ ഷോ റൺ ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ സുപ്രിയ മേനോന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. എമ്പുരാന്‍ സൃഷ്ടിക്കാനായി പൃഥ്വിരാജ് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ചിത്രത്തിന്റെ റിസല്‍ട്ട് എന്തായാലും എന്നും താന്‍ കൂടെയുണ്ടാകുമെന്ന് സുപ്രിയ കുറിച്ചു.
2006ല്‍ കണ്ട നാള്‍ മുതല്‍ മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെന്നാണ് പൃഥ്വി പറയാറുള്ളത്. അന്ന് അതിനെ കളിയാക്കിയവര്‍ ഏറെയാണെന്നും എന്നാല്‍ ഇന്ന് അതിനെല്ലാം പൃഥ്വി മറുപടി നല്‍കുകയാണെന്നും സുപ്രിയ കുറിച്ചു. 'പൃഥ്വി, നിങ്ങള്‍ ഇല്ലുമിനാറ്റിയൊന്നുമല്ല. എന്റെ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമായ ഭര്‍ത്താവാണ്. അന്ന് നിന്റെ സ്വപ്‌നങ്ങളെ പറ്റി പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ ഏറെയാണ്. അവരോടൊക്കെ ഒന്നേ പറയാനുള്ളു, ആളറിഞ്ഞു കളിക്കടാ,' സുപ്രിയ പറയുന്നു.